ഇടിവിൽ നിന്ന് വീണ്ടും തിരിച്ചുകയറി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ


സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച്, 5,770 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചിരിക്കുന്നത്.

യുഎസ് ഫെഡ് നിരക്കുകൾ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളും, ആഗോള ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 3 ശതമാനം വില വർദ്ധിച്ചിരുന്നു. ആഗോള വിപണികളിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ മാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കം. രൂപ-ഡോളർ വിനിമയ നിരക്കും ഇതിൽ പ്രധാനമാണ്. ആഗോള വിപണിയിൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ പ്രാദേശിക വിപണിയിലും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.