ദൈനംദിന ആവശ്യങ്ങൾക്കും മറ്റും സേവിംഗ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഉയർന്ന തുക അക്കൗണ്ടിൽ ഉണ്ടായാൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾക്ക് മതിയായ രീതിയിൽ പലിശ ലഭിക്കാറില്ല. ഉയർന്ന പലിശ വേണമെങ്കിൽ സ്ഥിര നിക്ഷേപം നടത്തണം. എന്നാൽ, രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അക്കൗണ്ടിലെ പണത്തിന് അനുസരിച്ച് പലിശ നൽകുന്ന രീതിയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ, അക്കൗണ്ടിൽ കൂടുതൽ പണം ഉണ്ടെങ്കിൽ, കൂടുതൽ പലിശ ലഭിക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്കുകളെ കുറിച്ച് അറിയാം.
50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് 2.75 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 50 ലക്ഷം രൂപ മുതൽ 100 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 2.90 ശതമാനം പലിശ ലഭിക്കുന്നതാണ്. 100 കോടി മുതൽ 500 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 3.10 ശതമാനം റിട്ടേൺ ബാങ്ക് നൽകുന്നു. 500 കോടി മുതൽ 1,000 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 3.40 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1,000 കോടി രൂപയിൽ കൂടുതലുള്ള സമ്പാദ്യത്തിന് 4.00 ശതമാനം പലിശ ലഭിക്കുന്നതാണ്.