സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വിലനിലവാരം. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉയർന്ന സ്വർവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുമാണ് വർദ്ധിച്ചത്.
ആഗോള തലത്തിൽ സ്വർണവില വർദ്ധനവിലാണ്. ട്രോയ് ഔൺസിന് 15.69 ഡോളർ വർദ്ധിച്ച് 1,996.97 നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നിർണായക വില നിലവാരമായ 2000 ഡോളറിലേക്ക് ഉയരാനുള്ള പ്രവണത ആഗോള വിപണിയിൽ ദൃശ്യമാകുന്നുണ്ട്. ഇന്നലെ വ്യാപാരത്തിന്റെ ഒരു വേള ട്രോയ് ഔൺസിന് 2008.50 ഡോളർ വരെ ഉയർന്നിരുന്നെങ്കിലും, പിന്നീട് 1998.60 ഡോളർ നിലവാരത്തിലേക്ക് താഴുകയായിരുന്നു. യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുന്നത് നീണ്ടുപോകുമെന്ന വാർത്തയാണ് വില ഉയരാൻ പ്രധാന കാരണമായി മാറിയത്. അതേസമയം, കേരളത്തിൽ ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.40 രൂപയാണ് ഇന്നത്തെ വില നിലവാരം.