കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമാണ് ഇന്നത്തെ വില.
ബുധനാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഉയർന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് വർദ്ധിച്ചത്.
അതേസമയം, 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,104 രൂപയിലും പവന് 48,832 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ദീപാവലിക്ക് ശേഷം തിങ്കളാഴ്ച ഇടിവോടെ തുടങ്ങിയ സ്വർണവില ചൊവ്വാഴ്ച തിരിച്ചുകയറിയിരുന്നു. തുടർന്ന്, രണ്ടുദിവസം വില കൂടിയതിനു ശേഷമാണ് മാറ്റമില്ലാതെ തുടരുന്നത്.
ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങളാണ് പ്രാദേശിക വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില തിരിച്ചുകയറുകയാണ്.
അതേസമയം, വെള്ളി വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 30 പൈസയുടെ വര്‍ദ്ധനയോടെ 78 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 2.40 രൂപ ഉയര്‍ന്ന് 624 രൂപയിലെത്തി.