ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. സാധാരണയായി ലഭിക്കുന്ന പ്ലാനുകളിലെ ആനുകൂല്യങ്ങളോടൊപ്പം, അധിക ആനുകൂല്യം എന്ന നിലയിൽ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഈ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനായി 899 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുന്നത്. ഇതിനോടൊപ്പം 84 ദിവസത്തെ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭിക്കും. 149 രൂപയ്ക്ക് മുകളിലുള്ള 10 ഭക്ഷണ ഓർഡറുകൾക്കും, 199 രൂപയ്ക്ക് മുകളിലുള്ള ഇൻസ്റ്റ മാർട്ട് ഓർഡറുകൾക്കും സൗജന്യ ഹോം ഡെലിവറി ലഭിക്കുന്നതാണ്. ഭക്ഷണ ഇൻസ്റ്റാൾമാർട്ട് ഓർഡറുകളാണെങ്കിൽ സർജ് ഫീ നൽകേണ്ടതില്ല. കൂടാതെ, രാജ്യത്തുടനീളമുള്ള 20,000-ലധികം റസ്റ്റോറന്റുകളിൽ 30 ശതമാനം വരെ കിഴിവും ലഭിക്കുന്നതാണ്. ടെലികോം പ്രീപെയ്ഡ് പ്ലാനിലൂടെ ഇതാദ്യമായാണ് ഉപഭോക്താക്കൾക്ക് സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്നത്.