ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


ആഗോള വിപണിയിൽ അനിശ്ചിതത്വം നിഴലിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 106.98 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,846.50-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 26.45 പോയിന്റ് ഇടിഞ്ഞ് 19,570.85-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ നേരിട്ട ഇടിവ് തുടങ്ങിയ ഘടകങ്ങളും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ, യൂറോപ്യൻ വിപണികൾ തുടങ്ങിയവയും ഇന്ന് നഷ്ടത്തിലാണ്.

സെൻസെക്സിൽ ഇന്ന് 1,852 ഓഹരികൾ നേട്ടത്തിലും, 1,752 ഓഹരികൾ നഷ്ടത്തിലും, 146 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, സൺ ഫാർമ, നെസ്‌ലെ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.സി.എൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, ഭാരതി എയർടെൽ തുടങ്ങിയവയാണ് നഷ്ടത്തിൽ അവസാനിപ്പിച്ച ഓഹരികൾ. അതേസമയം, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫൈനാൻസ്, എസ്ബിഐ, ബജാജ് ഫിൻസർവ്, ഹീറോ മോട്ടോകോർപ്പ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലേറി.