സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച് 5,515 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നിരിക്കുന്നത്.

ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,942.38 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. സ്വർണവിലയ്ക്ക് പുറമേ, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 78.20 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 625.60 രൂപയും, 10 ഗ്രാം വെള്ളിക്ക് 782 രൂപയുമാണ് വിപണി നിരക്ക്.