നാലാം പാദഫലങ്ങൾ പുറത്തുവിട്ട് ആക്സിസ് ബാങ്ക്, അറ്റനഷ്ടം ഉയർന്നു

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 31-ന് അവസാനിച്ച നാലാം പാദത്തിൽ 5,728.42 രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം, മുൻ വർഷം സമാന പാദത്തിൽ 4,118 കോടി രൂപയുടെ അറ്റായമാണ് കൈവരിച്ചിരുന്നത്. അറ്റനഷ്ടം നേരിട്ടെങ്കിലും, കമ്പനിയുടെ വരുമാനം ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർദ്ധനവോടെ 4,895 കോടി രൂപയായാണ് വരുമാനം ഉയർന്നത്.

നാലാം പാദത്തിൽ ആക്സിസ് ബാങ്കിന്റെ ആകെ ചെലവ് 12,489.82 കോടി രൂപയാണ്. പ്രൊവിഷനിംഗ് പോളിസികൾ, പ്രവർത്തന ചെലവുകൾ, ഒറ്റതവണ ഏറ്റെടുക്കൽ ചെലവുകൾ എന്നിവ ഉൾപ്പെടെ അധിക ചെലവുകൾ ചേർത്താണ് മൊത്തം ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇത്തവണ ആസ്തി നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 36 ബേസിസ് പോയിന്റ് കുറഞ്ഞ് 2.02 ശതമാനമായി.