ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറി. ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണം നിലനിൽക്കുന്നതിനാൽ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 20 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,150- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 7 പോയിന്റ് നേട്ടത്തിൽ 17,762- ലാണ് വ്യാപാരം തുടങ്ങിയത്.
ഐഷർ മോട്ടോഴ്സ്, ടിസിഎസ്, ഭാരതി എയർടെൽ, എൽ ആൻഡ് ടി, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ഡിവിസ് ലാബ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാൻസ്, വോൾട്ടാസ് തുടങ്ങിയ കമ്പനികൾ മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നതാണ്.