മികച്ച മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്, കഴിഞ്ഞ സാമ്പത്തിക വർഷം 11.26 ശതമാനത്തിന്റെ വളർച്ച

മൊത്തം ബിസിനസിൽ മികച്ച പ്രകടനവുമായി ധനലക്ഷ്മി ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം ബിസിനസിൽ 11.26 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ച നിരക്ക് കൂടിയാണിത്. മൊത്തം നിക്ഷേപത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ധനലക്ഷ്മി ബാങ്കിന് സാധിച്ചിട്ടുണ്ട്. മൊത്തം നിക്ഷേപം 7.45 ശതമാനം വാർഷിക വളർച്ചയോടെ 12,403 കോടി രൂപയിൽ നിന്നും 13,327 കോടി രൂപയായാണ് ഉയർന്നത്.

മൊത്തം നിക്ഷേപത്തിൽ 31.95 ശതമാനം കറന്റ് സേവിംഗ്സ് നിക്ഷേപമാണ്. മൊത്തം വായ്പ 16.85 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചത്. ഇതോടെ, മൊത്തം വായ്പ 8,444 കോടി രൂപയിൽ നിന്നും 9,867 കോടി രൂപയായാണ് ഉയർന്നത്. സ്വർണപ്പണയ വായ്പകളിൽ 23.39 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.