എയർ ഇന്ത്യ എക്സ്പ്രസ്: ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം കുറിച്ചു. ആദ്യ വിമാനമായ ഐഎക്സ് 840 തിങ്കളാഴ്ചയാണ് സർവീസ് നടത്തിയത്. ഗോവയിൽ നിന്ന് ദുബായിലേക്ക് തിങ്കൾ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുക. ദുബായിൽ നിന്ന് ഗോവയിലേക്ക് ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും.

ഗോവയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഒരേയൊരു എയർലൈൻ എന്ന സവിശേഷതയും എയർ ഇന്ത്യ എക്സ്പ്രസിന് സ്വന്തമാണ്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസും, എയർഏഷ്യ ഇന്ത്യയും ഉടൻ ലയിക്കുന്നതാണ്. നിലവിൽ, എയർഏഷ്യ ഇന്ത്യ 5 ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിലേക്കും, ഗോവയിൽ നിന്നുമായി 13 ഡയറക്ട് ഫ്ലൈറ്റുകളും കൈകാര്യം ചെയ്യുന്നുണ്ട്.