ചിറകുവിരിച്ച് ആകാശ എയർ, ഡൽഹിയിൽ നിന്നും ആദ്യ സർവീസ് പറന്നുയർന്നു

പുതിയ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചു. ഡൽഹി എയർപോർട്ടിൽ നിന്നുള്ള ആദ്യ സർവീസിന്റെ വിശേഷങ്ങൾ ട്വിറ്ററിലൂടെയാണ് ആകാശ എയർ പങ്കുവെച്ചത്. ഡൽഹി- ബംഗളൂരു സർവീസിനാണ് ആകാശ എയർ തുടക്കമിട്ടത്.

ഈ വർഷം ഓഗസ്റ്റ് 27 നാണ് വാണിജ്യാടിസ്ഥാനത്തിൽ ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. നിലവിൽ, ആറു വിമാനങ്ങളാണ് ആകാശ എയറിന് ഉള്ളത്. കൂടാതെ, പ്രതിദിനം മുപ്പതോളം സർവീസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നടത്തുന്നുണ്ട്. അതേസമയം, 2023 മാർച്ച് മാസത്തിൽ 18 വിമാനങ്ങൾ കൂടി ആകാശ എയറിന് സ്വന്തമാകും.

അടുത്തിടെ വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് ആകാശ എയർ അറിയിച്ചിരുന്നു. വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യൻ എയർലൈനാണ് ആകാശ എയർ.