മെഗാ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്

പൊതുജനങ്ങൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ഇത്തവണ മെഗാ സംഗമമാണ് നടക്കുന്നത്. ഒട്ടനവധി ആകർഷണീയതകൾ ഉൾക്കൊള്ളിച്ചാണ് ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ എന്ന പേരിൽ മെഗാ സംഗമം ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് പുറമേ, മെഗാ സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളുടെയും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉണ്ടാകും. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ഉപഭോക്തൃ സേവനം മികച്ച രീതിയിൽ ഉറപ്പുവരുത്താൻ നിരവധി പദ്ധതികൾ ഇതിനോടകം സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.

ഒക്ടോബർ 9 ന് മറൈൻഡ്രൈവിൽ വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. മനോഹരമായി തയ്യാറാക്കിയ ഊഞ്ഞാലുകളാണ് ഈ സംഗമത്തിന്റെ പ്രധാന ആകർഷണം. 101 ഊഞ്ഞാലുകളാണ് ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളത്. സംഗമത്തിൽ സംഗീതമേള ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഫോട്ടോ ബൂത്ത്, വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് കിയോസ്ക് എന്നിവയും ഉണ്ടാകും.