ഇലക്ട്രിക് കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഈ മോഡലുകൾക്ക് ലക്ഷങ്ങൾ വെട്ടിക്കുറച്ചു, സന്തോഷ വാർത്തയുമായി ടാറ്റാ മോട്ടേഴ്സ്


ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡൽ കാറുകളുടെ വിലയാണ് കമ്പനി വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ടിയോഗോ, നെക്സോൺ തുടങ്ങിയ മോഡലുകളുടെ വിലയാണ് കുറച്ചത്. ബാറ്ററി ചെലവ് കുറഞ്ഞ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. രണ്ട് മോഡലുകൾക്കും 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്.

ബാറ്ററി സെല്ലിന്റെ വിലയിൽ ഉണ്ടായ കുറവ് ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വില കുറച്ചതെന്ന് ടാറ്റാ മോട്ടോഴ്സിന്‍റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വിലയുടെ ഭൂരിഭാഗവും ബാറ്ററിക്ക് വരുന്ന ചെലവാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ ടാറ്റാ മോട്ടോഴ്സും തീരുമാനിച്ചത്.

1.2 ലക്ഷം രൂപ വരെ വില കുറച്ചതോടെ 14.49 ലക്ഷം രൂപ മുതലാണ് നെക്സോൺ ഇവിയുടെ വില ആരംഭിക്കുക. ടിയാഗോ ബേസ് മോഡലിന്‍റെ വില 7.99 ലക്ഷം രൂപയായാണ് താഴ്ന്നിരിക്കുന്നത്. അതേസമയം, പഞ്ച് ഇവിയുടെ വിലയിൽ മാറ്റമില്ല.