കേരളത്തിലെ വിപണി കീഴടക്കി ടിയാഗോ ഇ.വി, ഇത്തവണ നേടിയത് കോടികളുടെ നേട്ടം


കേരളത്തിന്റെ നിരത്തുകൾ ഒന്നടങ്കം കീഴടക്കി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് വാഹന വിപണിയിലാണ് ടാറ്റ മോട്ടോഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. കമ്പനിക്ക് കീഴിലെ നിരവധി മോഡലുകൾക്ക് ആരാധകർ ഏറെയാണ്. കോട്ടയം, പെരിന്തൽമണ്ണ, പത്തനംതിട്ട, പാലക്കാട്, ചേർത്തല, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ഡിമാൻഡ് ഉള്ളത്. ഈ നഗരങ്ങളിൽ നിന്ന് വൻ വിറ്റുവരവ് നേടാൻ ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ളത് ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലായ ടിയാഗോ ഇ.വിക്കാണ്. ടാറ്റ മോട്ടോഴ്സിന്റെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച് ബാക്കാണ് ടിയാഗോ ഇ.വി. ഇന്ത്യയിലെ സുസ്ഥിര-പരിസ്ഥിതി സൗഹാർദ്ദ ഗതാഗതത്തിന്റെ പ്രതീകമായി ഇതിനോടകം ഈ മോഡൽ മാറിയിട്ടുണ്ട്. കുറഞ്ഞ വിലയും, ആകർഷകമായ ശ്രേണിയും, നൂതനമായ സവിശേഷതകളുമാണ് ടിയാഗോ ഇ.വിയെ ജനപ്രിയമാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിൽ നിന്ന് കോടികളുടെ വരുമാനം ഉണ്ടാക്കാൻ ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ മൊത്തം ഇ.വി വിൽപ്പനയുടെ 13 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.