പുത്തൻ ഡിസൈൻ! സീറ്റുകളെല്ലാം ഫ്ലാറ്റായി മടക്കാം, വിപണി കീഴടക്കാൻ പുതിയ കാറുമായി കിയ


പുത്തൻ ഡിസൈനിൽ കിടിലൻ കാറുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ. ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ കിയ റേ ഇവിയാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കിയയുടെ കോംപാക്ട് കാർ കൂടിയാണ് കിയ റേ ഇവി. ഫ്ലാറ്റായി മടക്കിവയ്ക്കാൻ സാധിക്കുന്ന സീറ്റുകളാണ് ഈ മോഡൽ കാറിന്റെ പ്രധാന സവിശേഷത. ആകർഷകമായ ആറ് നിറങ്ങളിൽ എത്തുന്ന കിയ റേ ഇവിയെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

കാർ 15.9 സെക്കൻഡിൽ 81 കിലോമീറ്റർ വരെ വേഗത കൈവരിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 10.25 ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സെൻട്രൽ കൺട്രോൾ സെന്ററും ഉണ്ട്. 32.2 kWh എൽപിഎഫ് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 86 എച്ച്പി പവറും, 147 എൻഎം ടോർക്കും ലഭ്യമാണ്. 150 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാവുന്നതാണ്. അതേസമയം, 7 കിലോവാട്ട് ചാർജർ ഉപയോഗിച്ച്, ഏകദേശം 6 മണിക്കൂറിനുള്ളിൽ കാർ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. കിയ റേ ഇവി എപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നത് സംബന്ധിച്ച സൂചനകൾ നിലവിൽ ലഭ്യമല്ല. ഏകദേശം 20,500 ഡോളർ (16.51 ലക്ഷം) മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. നിലവിൽ, ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.