പ്രീമിയം സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുന്നു. ഇത്തവണ ഇ-സ്കൂട്ടറായ സി12ഐ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സി12ഐ ഇഎക്സിന് പിന്നാലെയാണ് ബിഗോസിന്റെ പുതിയ ഇ-സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ബിൽഡ് ക്വാളിറ്റി, കംഫെർട്ട് പെർഫോമൻസ്, സ്റ്റോറേജ് സ്പേസ് എന്നിവ പുതിയ സീരീസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എആർഎഐ സർട്ടിഫിക്കേഷൻ പ്രകാരം, 85 കിലോമീറ്ററാണ് സി12ഐ ഇഎക്സിന്റെ മൈലേജ്. മറ്റ് പ്രധാന സവിശേഷതകൾ അറിയാം.
3 മണിക്കൂർ കൊണ്ട് അതിവേഗ ചാർജിംഗാണ് ഈ സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത. ഐപി67 റേറ്റഡ് വാട്ടർപ്രൂഫും, 2500 വാട്ട് റോഡറും നൽകിയിട്ടുണ്ട്. കടുത്ത ചൂടിനെയും, പൊടിപടലങ്ങൾക്കും എതിരെ സംരക്ഷണം നൽകുന്ന ഇലക്ട്രിക് മോട്ടോറും ബാറ്ററിയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏഴ് നിറഭേദങ്ങളിലാണ് സ്കൂട്ടർ ലഭ്യമാകുക. മൂന്ന് വർഷത്തെ വാറണ്ടി പ്രധാനം ചെയ്യുന്നുണ്ട്. സെപ്റ്റംബർ 19 വരെ പ്രാരംഭ വിലയായ 99,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ബിഗോസിന്റെ വെബ്സൈറ്റ് വഴിയും ഇന്ത്യയിലൂടെനീളമുള്ള 125 ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാവുന്നതാണ്. 1,26,153 രൂപയാണ് ഇവയുടെ യഥാർത്ഥ വില.