നിരത്തുകൾ കീഴടക്കാൻ പ്രീമിയം റേഞ്ചിലുളള കാരൻസ് എക്‌സ്‌ലൈൻ ഇതാ എത്തി! വില വിവരങ്ങൾ അറിയാം


കിയ ഏറ്റവും പുതിയ കാരൻസ് എക്‌സ്‌ലൈൻ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം കാറുകൾ തിരയുന്നവർക്കായി ആകർഷകമായ ഫീച്ചറുകളോടെയാണ് കാരൻസ് എക്‌സ്‌ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്ക്ലൂസീവ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളറും, എക്സ്ക്ലൂസീവ് ടു ടോൺ ബ്ലാക്ക്, സ്റ്റേജ് ഗ്രീൻ ഇന്റീരിയറുകളുമാണ് കാരൻസ് എക്‌സ്‌ലൈനിന് നൽകിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പ്രീമിയം ലുക്ക് തോന്നുന്ന സ്റ്റൈലിഷ് ഡിസൈനാണ് ഇവയുടെ പ്രധാന ആകർഷണീയത.

പോഡ്കാസ്റ്റുകൾ, സ്ക്രീൻ മീറ്ററിംഗ്, പിങ്ക് ഫോഗ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന വിനോദ വാർത്ത ആപ്പുകൾ ഫീച്ചർ ചെയ്യുന്ന എക്സ്ക്ലൂസീവ് റിയർ സീറ്റ് എന്റർടൈൻമെന്റ് യൂണിറ്റും ഈ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന കാരൻസ് എക്‌സ്‌ലൈനിന് 18.94 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കാരൻസ് എക്‌സ്‌ലൈൻ പെട്രോൾ 7ഡിസിടിക്ക് 18,94,000 രൂപയും, ഡീസൽ 6എടിക്ക് 19,44,900 രൂപയുമാണ് വില.