ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 452 ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, റോയൽ എൻഫീൽഡ് ഹിമാലയൻ 452 നവംബർ 7-നാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ആകർഷകമായ എൽഇഡി ലൈറ്റുകൾ, ന്യൂ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ഫോർക്ക് തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയുടെ മറ്റ് സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
ലിക്വിഡ് കൂൾ എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452-ന്റെ പ്രധാന സവിശേഷത. 45 എച്ച്പിയും, 8000 ആർപിഎമ്മും ഉൽപ്പാദിപ്പിക്കുന്ന കരുത്തുറ്റ 451.65 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മറ്റൊരു ആകർഷണീയത. റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾ എഞ്ചിൻ എന്ന പ്രത്യേകതയും ഈ മോഡലിന് ഉണ്ട്. ഈ മോഡലിന്റെ പിൻഗാമിയായി എത്തിയ ഹിമാലയൻ 411 മോഡലിന്റെ ചെന്നൈയിലെ എക്സ് ഷോറൂം വില 2.28 ലക്ഷം രൂപയാണ്. എന്നാൽ, ഹിമാലയൻ 452-ന്റെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 3 ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്.