ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഇ-ഥാറുമായി മഹീന്ദ്ര എത്തുന്നു, സവിശേഷതകൾ അറിയാം


ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മോഡൽ കാറുമായി മഹീന്ദ്ര എത്തുന്നു. മഹീന്ദ്രയുടെ ലൈഫ്സ്റ്റൈൽ എസ്‌യുവിയായ ഥാറിനെ ഇലക്ട്രിക് കരുത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് ഥാറിന്റെ ഇലക്ട്രിക് മോഡൽ കൺസെപ്റ്റ് പ്രദർശിപ്പിക്കും. ഐസ് എൻജിനിൽ എത്തുന്ന ഥാറിന് സമാനമായി ഓഫ്റോഡ് ശേഷി ഉൾപ്പെടെയുള്ള സവിശേഷതകൾ ഇലക്ട്രിക് ഥാറിലും നൽകുന്നതാണ്. മറ്റു മോഡലുകളെ അപേക്ഷിച്ച് താരതമ്യേന ഭാരം കുറഞ്ഞ ബോഡിയിലായിരിക്കും ഥാറിന്റെ ഇലക്ട്രിക് പതിപ്പ് നിർമ്മിക്കുക.

റെഗുലർ ഥാറിൽ നിന്നും ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലെ മറ്റൊരു സവിശേഷത ലാഡർ ഫ്രെയിമിൽ ഒരുക്കുക എന്നതാണ്. 4×4 സംവിധാനം തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പിന്റെയും പ്രധാന ആകർഷണീയത. വാഹനത്തിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കില്ല എന്നാണ് സൂചന. ആഫ്രിക്കയിലെ കേപ്പ് ടൗണിൽ നടക്കുന്ന പ്രദർശനത്തിലാണ് ഥാറിന്റെ ഇലക്ട്രിക് മോഡൽ കൺസെപ്റ്റ് പ്രദർശിപ്പിക്കുക. നിലവിൽ,  ഇലക്ട്രിക് മോഡലിന്റെ ടീസർ വീഡിയോ മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്.