മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ പുതിയൊരു ഇന്നോവ കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം


മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ പുതിയൊരു മോഡൽ വാഹനം കൂടി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നു. ഇത്തവണ മാരുതി സുസുക്കിയുടെ എർട്ടിഗയും, കോംപാക്ട് ക്രോസ് ഓവറായ ഫ്രോൻക്സുമാണ് ടൊയോട്ടയുടെ ലോഗോ അണിഞ്ഞ് വിപണി കീഴടക്കാൻ എത്തുന്നത്. ഈ വർഷം തന്നെ ഈ രണ്ട് മോഡലുകളും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മാരുതി ഫ്രോൻക്സിന്റെ ടൊയോട്ട പതിപ്പ് ദീപാവലിയോട് കൂടി വിപണിയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ടൊയോട്ടയുടെ ബാഡ്ജും, ബംബറിലും ലൈറ്റിംഗിലും ഉള്ള മാറ്റങ്ങൾ ഒഴിച്ചാൽ, മറ്റ് വ്യത്യാസങ്ങൾ ഈ മോഡലിൽ ഉണ്ടാവുകയില്ല. ബാക്കി എല്ലാ ഫീച്ചറുകളും ഇരുമോഡലിലും സമാനമായിരിക്കും. അതേസമയം, ദക്ഷിണാഫ്രിക്കൻ വിപണിയിൽ റൂമിയൻ എന്ന പേരിൽ എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിംഗ് പതിപ്പ് ടൊയോട്ട വിറ്റഴിക്കുന്നുണ്ട്. ഇന്നോവയുടെ ചെറിയ പതിപ്പ് എന്ന രീതിയിലാകും ഇന്ത്യയിൽ റൂമിയൻ എത്താൻ സാധ്യത.