ഉൽപ്പാദനം 2.5 ലക്ഷം കവിഞ്ഞു, റെക്കോർഡിട്ട് ഒകിനാവ

ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഒകിനാവ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ 2,50,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ചാണ് ഒകിനാവ റെക്കോർഡ് ഇട്ടിരിക്കുന്നത്. കമ്പനിയുടെ രാജസ്ഥാനിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള ഒകിനാവ പ്രെയ്സ് പ്രോ ആയിരുന്നു കമ്പനിയുടെ 2,50,000 -ാം മത്തെ യൂണിറ്റ്.

2015- ലാണ് ഒകിനാവ ഓട്ടോടെക് ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. എട്ട് വർഷങ്ങൾക്കുശേഷമാണ് കമ്പനി 2.5 ലക്ഷം യൂണിറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ, കമ്പനിക്ക് രാജ്യത്തുടനീളം 540- ൽ അധികം വിൽപ്പന, സേവന, സ്പയർ ടച്ച് പോയിന്റുകളാണ് ഉള്ളത്. വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിലെ ആധിപത്യം ശക്തമാക്കാനുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നുണ്ട്.