മഹീന്ദ്ര: റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ വില വർദ്ധിപ്പിച്ചു

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാർ ലൈഫ് സ്റ്റൈൽ റിയർ- വീൽ ഡ്രൈവ് പതിപ്പിന്റെ വില വർദ്ധിപ്പിച്ചു. 2023 ജനുവരിയിലാണ് ഈ പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. പ്രധാനമായും മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കിയ ഈ മോഡലിന് ആവശ്യക്കാർ ഏറെയായിരുന്നു. എഎക്സ് ഡീസൽ, എൽഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഇവയുടെ വിലയാണ് ഇത്തവണ വർദ്ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ അറിയാം.

എൽഎക്സ് ഡീസൽ മാനുവൽ വേരിയന്റിന് 50,000 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ, ഈ വേരിയന്റിന്റെ എക്സ് ഷോറൂം വില 11.49 ലക്ഷം രൂപയായി. ഈ വേരിയന്റ് ആദ്യമായി പുറത്തിറക്കിയപ്പോൾ 10.99 ലക്ഷമായിരുന്നു വില. അതേസമയം, എഎക്സ് ഡീസൽ, എൽഎക്സ് പെട്രോൾ എന്നീ മോഡലുകളുടെ വിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.